NEWS
കായംകുളം നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ
09/08/2025 01:43 PM IST
സണ്ണി ലുക്കോസ്

കായംകുളം : നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽപിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











